Latest Movie :
Recent Movies

ദലേര്‍ മെഹന്തി കോണ്‍ഗ്രസ്സിലേക്ക്


ന്യൂഡല്‍ഹി: സിരകളില്‍ ലഹരി തുടിപ്പിക്കുന്ന സംഗീതവും നൃത്തച്ചുവടുകളുമായി വേദികള്‍ കീഴടക്കിയ പഞ്ചാബി ഗായകന്‍ ദലേര്‍ മെഹന്തി വെള്ളിയാഴ്ച രാഷ്ട്രീയജീവിതത്തിലേക്ക് പ്രവേശിക്കുന്നു. കോണ്‍ഗ്രസ്സിനൊപ്പം അണിചേരാനാണ് ഗായകന്റെ തീരുമാനം. ഈ ആഗ്രഹം കഴിഞ്ഞയാഴ്ച അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. വെള്ളിയാഴ്ച വൈകിട്ട് നാലരയ്ക്ക് സംസ്ഥാന കോണ്‍ഗ്രസ് ആസ്ഥാനമായ രാജീവ് ഭവനില്‍ നടക്കുന്ന ചടങ്ങില്‍ അദ്ദേഹം പാര്‍ട്ടിഅംഗത്വം സ്വീകരിക്കും. മുഖ്യമന്ത്രി ഷീലാദീക്ഷിതും ഡി.പി.സി.സി. അധ്യക്ഷന്‍ ജെ.പി. അഗര്‍വാളും ഗായകനെ ഔദ്യോഗികമായി കോണ്‍ഗ്രസ്സിലേക്ക് സ്വീകരിക്കും.

നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ദലേര്‍ മെഹന്തിയെപ്പോലുള്ളവര്‍ പാര്‍ട്ടിയില്‍ ചേരുന്നത് കോണ്‍ഗ്രസ്സിന് ഏറെ ഗുണകരമാവും. മറ്റു പാര്‍ട്ടികളിലെ നേതാക്കളും ജനപ്രതിനിധികളും പാര്‍ട്ടിയില്‍ ചേരുമെന്ന് ഡി.പി.സി.സി അധ്യക്ഷന്‍ ജെ.പി. അഗര്‍വാള്‍ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. വെള്ളിയാഴ്ച ദലേര്‍ മെഹന്തിക്കൊപ്പം ബദര്‍പ്പുര്‍ എം.എല്‍.എ. നേതാജി റാം സിങ്, ഓഖ്‌ല എം.എല്‍.എ ആസിഫ് മുഹമ്മദ് ഖാന്‍, മുന്‍ എം.എല്‍.എ. രാംവീര്‍ സിങ് ബിധുരി, മുന്‍കൗണ്‍സിലര്‍ ഡോ. വി.കെ. മോംഗ എന്നിവരും കോണ്‍ഗ്രസ്സില്‍ ചേരും.

മെഹന്തി പാടിയ 'ബോലോ താരാരാരാ' എന്നു തുടങ്ങുന്ന ഗാനം കേരളത്തിലെ വേദികളില്‍ ആവേശത്തിന്റെ തുടിപ്പുണര്‍ത്തിയിരുന്നു. ഗാനമേളകളിലും മറ്റുമായി കേരളത്തിലങ്ങോളം മലയാളികള്‍ സ്വീകരിച്ച ഗാനമായിരുന്നു ഇത്. ദലേര്‍ മെഹന്തിക്ക് കേരളീയഹൃദയങ്ങളില്‍ സ്ഥാനം നേടിക്കൊടുത്തതും ഈ പാട്ടായിരുന്നു. 
{[['']]}

സിനിമ- ജീവിതംപോലെ തോന്നിപ്പിച്ച് പണമുണ്ടാക്കുന്ന കലയുടെ പേര്

ഹൈദരാബാദ്- വിജയവാഡ വഴി പോകുമ്പോഴാണ് അനാജ്പുര്‍ എന്ന സ്ഥലം. അവിടെയെത്തുമ്പോള്‍ ആറുതൂണുകളിലായി ഒരു പേര് ഉയര്‍ന്നുനില്ക്കുന്നതുകാണാം. ഹൈദരാബാദ് നഗരത്തെ സൃഷ്ടിച്ച നൈസാമിനോളം തോള്‍പ്പൊക്കം നേടിയ ഒരു സിനിമാക്കാരന്റെ പേരാണത്. സിനിമാക്കാര്‍ക്കുവേണ്ടി അതിഗംഭീരമായ ഒരു സങ്കല്പനഗരം നിര്‍മിച്ച ആള്‍ - റാമോജി റാവു.ആകാശംതൊടുന്ന അദ്ഭുതക്കാഴ്ചകള്‍ നിരയിട്ടുനില്ക്കുന്ന ആ നഗരത്തിന്റെ കവാടം കടന്ന് അകത്തെത്തി.

ഈ നഗരത്തിന്റെ ഒരോ മൂലയും നമ്മള്‍ പലവട്ടം കണ്ടിട്ടുണ്ട്. ഈ കൃത്രിമനഗരത്തിലൂടെയാണ് ശ്രീനിവാസന്‍ നടിച്ച സൂപ്പര്‍ സ്റ്റാര്‍ സരോജ്കുമാര്‍ 'കരളിന്റെ കരളേ' എന്ന പാട്ടുപാടി കാമുകിയെ പിന്‍തുടര്‍ന്നത്. മോഹന്‍ലാലിന്റെ രൂപത്തില്‍ ഉദയഭാനു എന്ന സംവിധായകന്‍ കൈയിലൊരു സ്റ്റോറിബോര്‍ഡുമായി തലപുകഞ്ഞ് നടന്നത്. ഇവിടത്തെ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ചെന്നൈ എക്‌സ്പ്രസ്സിലേക്ക് ഷാരൂഖ് ഖാന്‍ ചാടിക്കയറിയത്. തൊട്ടടുത്തുള്ള 'വിമാനത്താവള'ത്തില്‍ നിന്നാണ് രജനിയുടെ യന്തിരന്‍ വിദേശത്തേക്ക് വിമാനം കയറിയത്.

സിനിമകള്‍ ജനിക്കുന്ന ഫിലിം സിറ്റിയാണിത്. ഓരോ മൂലയിലും അദ്ഭുതത്തിന്റെ ക്ലൈമാക്‌സുകള്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്ന വിസ്മയ നഗരം. 2,000 ഏക്കറിലായി പരന്നുകിടക്കുന്ന ഈ നഗരം ഒരുവട്ടം ഒന്നു വെറുതെ കണ്ടുമടങ്ങാന്‍ മാത്രം ഒരു പകല്‍ മുഴുവന്‍ വേണം. പല സിനിമകളിലായി മിന്നിമറഞ്ഞ തെരുവും വീടുകളുമെല്ലാം അസ്സലിനെ വെല്ലുന്ന താജ്മഹല്‍ അടക്കമുള്ള കൃത്രിമനിര്‍മിതികളും കണ്ടുകഴിഞ്ഞപ്പോള്‍ ഒരാഗ്രഹം: ഈ ഫിലിംസിറ്റിയുടെ സ്രഷ്ടാവിനെ ഒന്നു കാണണം. ഒമ്പത് നിലയുള്ള അഡ്മിനിസ്‌ട്രേഷന്‍ ഓഫീസില്‍ ചെന്ന് ആവശ്യമറിയിച്ചു. പറ്റില്ലെന്നായി സെക്യൂരിറ്റിക്കാരന്‍. ഒടുവില്‍ മീഡിയാമാനേജര്‍ എ.വി റാവു സഹായത്തിനെത്തി. അങ്ങനെ മാതൃഭൂമിക്കുവേണ്ടി ഫിലിം സിറ്റിയുടെ മുതലാളിയെ അഭിമുഖം നടത്താന്‍ കഴിഞ്ഞു.

വിദേശമാര്‍ബിളില്‍ തീര്‍ത്ത ഓഫീസ് മുറിയില്‍ സ്വര്‍ണസിംഹാസനത്തില്‍ ഇരിക്കുന്നു സാക്ഷാല്‍ റാമോജിറാവു!.
പത്രപ്രവര്‍ത്തകനാണെന്നു പറഞ്ഞപ്പോള്‍ പ്രത്യേകിച്ച് തിളക്കമൊന്നും കണ്ണില്‍ കണ്ടില്ല. പക്ഷേ, ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടിതന്നു. ഓര്‍മകളുടെ ഫിലിംറോള്‍ ചുറ്റഴിഞ്ഞുവന്നു.

ഫ്ലാഷ് ബാക്കില്‍ ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ ഗുഡിവാഡ ഗ്രാമം. അവിടത്തെ ഒരു കര്‍ഷക കുടുംബത്തിലെ മൂന്നു മക്കളില്‍ ഇളയവനായി റാമോജി എന്നൊരു ബാലന്‍. അച്ഛനമ്മമാര്‍ക്ക് രണ്ട് പെണ്‍കുട്ടികള്‍ കഴിഞ്ഞ് എട്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഉണ്ടായ മകന്‍. അവന്‍ അഞ്ചുകിലോമീറ്റര്‍ അപ്പുറത്തുള്ള 'ടാക്കീസി'ലേക്ക് ദിവസവും സൈക്കിള്‍ ചവിട്ടി പോകും. ഇരുട്ടുമുറിയില്‍ വലിച്ചുകെട്ടിയ ആ വെള്ളത്തുണിയില്‍ നിഴലും നിറങ്ങളും ചേര്‍ന്നു പറയുന്ന കഥകള്‍ കണ്ട് ആവേശംകൊള്ളും. അധ്വാനിച്ചു കിട്ടുന്ന വരുമാനത്തിന്റെ ഒരു പങ്ക് സിനിമയ്ക്കുവേണ്ടി ചെലവഴിക്കുന്ന ഗ്രാമീണര്‍. അകത്ത് ചലച്ചിത്രം ഓടുന്നു; കൗണ്ടറില്‍ പണം കുമിയുന്നു...
റാമോജി മുതിര്‍ന്നപ്പോള്‍ മാര്‍ഗദര്‍ശി എന്നപേരില്‍ ഒരു ചിട്ടിക്കമ്പനി തുടങ്ങി.

അത് വളര്‍ന്നുതഴച്ചു. നിര്‍ധനരായ കര്‍ഷകര്‍ വായ്പയെടുത്ത ലക്ഷക്കണക്കിന് രൂപ താന്‍ എഴുതിത്തള്ളിയിട്ടുണ്ടെന്ന് റാമോജി പറയുമ്പോഴാണ് 'മാര്‍ഗദര്‍ശി'യെന്ന പേരിന്റെ വ്യാപ്തി അറിയുക. ചിട്ടിക്കമ്പനിയില്‍നിന്നുണ്ടാക്കിയ ലാഭവുമായി അദ്ദേഹം 'ഉഷാകിരണ്‍ മൂവീസ്' എന്ന സിനിമാക്കമ്പനി തുടങ്ങി. ആ ബാനറില്‍ തുടര്‍ച്ചയായി 85 സിനിമകള്‍ ജനിച്ചു. സിനിമയുടെ ടൈറ്റിലുകള്‍ക്കൊപ്പം പ്രൊഡ്യൂസ്ഡ് ബൈ റാമോജിറാവു എന്ന് സ്‌ക്രീനില്‍ തെളിഞ്ഞുകൊണ്ടേ ഇരുന്നു. സിനിമയ്ക്ക് ഒരു ഗുണമുണ്ട്. അത് കലാകാരന്മാരെ മാത്രമല്ല, പണക്കാരെയും പ്രശസ്തരാക്കുന്നു. അദ്ദേഹം പിന്നീട് 'ഈനാടു' എന്ന തെലുങ്ക് പത്രവും തുടങ്ങി. 18 ലക്ഷം കോപ്പി അടിക്കുന്ന 'ഈനാടു' വിന്റെ ചീഫ് എഡിറ്ററായും ഇന്ന് റാമോജി തെളിഞ്ഞുനില്ക്കുന്നു.

ഫിലിംസിറ്റിയിലെ മലമുകളിലെ ബംഗ്ലാവില്‍ റാമോജിയുടെ മുറിയില്‍ എന്നും പുലര്‍ച്ചെ മൂന്നരയ്ക്ക് വെളിച്ചം തെളിയും. അപ്പോഴേക്കും 'ഈ നാടു' പത്രത്തിന്റെ 27 എഡിഷനുകളും മുറിയിലെത്തിയിട്ടുണ്ടാവും. പുലര്‍ച്ചെ നാലു മണിക്ക് പത്രവായന നിര്‍ബന്ധം.
അദ്ഭുതത്തോടെ ചോദിച്ചു: ഈ 76-ാം വയസ്സിലും...?
മറുപടി ഇങ്ങനെ: ''എന്റെ പത്രം നാട്ടുകാര്‍ വായിക്കുന്നതിനുമുമ്പ് എനിക്ക് വായിക്കണം എന്ന ആഗ്രഹമുണ്ട്. എന്റെ മരണംവരെ അത് ഞാന്‍ നിറവേറ്റും''.
പ്രിയ ഫുഡ്‌സ്, ഡോള്‍ഫിന്‍ ഹോട്ടല്‍ ഗ്രൂപ്പ്, ഇ.ടി.വി... റാവുവിന്റെ ബിസിനസ് സാമ്രാജ്യം വലുതായിക്കൊണ്ടേയിരിക്കുന്നു. എന്നാല്‍ ഫിലിം സിറ്റി എന്ന ആശയത്തിനു പിന്നില്‍ താനനുഭവിച്ച ചില വിഷമതകളാണ് കാരണമെന്ന് അദ്ദേഹം പറയുന്നു. സിനിമാ നിര്‍മാതാവെന്ന നിലയില്‍ ഷൂട്ടിങ്ങിനിടയില്‍ നൂറുകാര്യങ്ങള്‍ക്കായുള്ള ഓട്ടം. ലൊക്കേഷനുകളില്‍ നിന്ന് ലൊക്കേഷനുകളിലേക്ക് യൂണിറ്റിനെ പറിച്ചുനടുമ്പോഴുള്ള സാമ്പത്തികച്ചെലവ്.
{[['']]}

നടന്‍ ഭരത് വിവാഹിതനായി

യുവനടന്‍ ഭരത് വിവാഹിതനായി. ഒരു വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ കാമുകി ജെഷ്‌ലിയുടെ കഴുത്തില്‍ ഭരത് താലിചാര്‍ത്തി. ദുബായില്‍ ജനിച്ച് വളര്‍ന്ന ജെഷ്‌ലി ദന്തഡോക്ടറാണ്. സപ്തംബര്‍ ഒമ്പതിന് നടന്ന ചടങ്ങില്‍ വധൂവരന്മാര്‍ക്കൊപ്പം അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. സിനിമരംഗത്തുള്ളവര്‍ക്കായി സപ്തംബര്‍ 14ന് ചെന്നൈ ലീലാപാലസില്‍ വിവാഹസല്‍കാരം നിശ്ചയിട്ടുണ്ട്.

ഫോര്‍ ദ പീപ്പിള്‍ എന്ന ഒറ്റചിത്രത്തിലൂടെ മലയാള പ്രേക്ഷകര്‍ക്കും പ്രിയങ്കരനാണ് ഭരത്. 555 എന്ന തന്റെ പുതിയ ചിത്രത്തിന്റെ വിജയാഹ്ലാദത്തിനൊടുവിലാണ് വിവാഹവും. ബോയ്‌സ് എന്ന ചിത്രത്തിലൂടെ സൂപ്പര്‍ ഡയറക്ടര്‍ ശങ്കറാണ് ഭരതിനെ സിനിമയില്‍ അവതരിപ്പിച്ചത്. വിവാഹം നിശ്ചയിച്ച ശേഷം ഭരത് ക്ഷണക്കത്ത് ആദ്യം നല്‍കിയതും ശങ്കറിന് തന്നെ
{[['']]}

നാക്കു പെന്റ നാക്കു ടാക്ക: ഇതും ഒരു സിനിമ പേര് തന്നെ


സിനിമയ്ക്ക് എങ്ങനെയൊക്കെ പേരിടാം. വാക്കോ വാക്കുകളോ അല്ല പേരിന് മാദണ്ഡം. പുതുമയും വൈവിധ്യവും തന്നെ അളവുകോല്‍. കൂതറയും നീ കോ നാ ചായും പോലെ നാക്കു പെന്റ നാക്കു ടാക്ക എന്ന പേരില്‍ സിനിമ ഒരുങ്ങുന്നു. പ്രശസ്ത സീരിയല്‍ സംവിധായകന്‍ വയലാര്‍ മാധവന്‍ കുട്ടിയാണ് ഈ കൗതുകം ജനിപ്പിക്കുന്ന പേരുള്ള സിനിമയെടുക്കുന്നത്.

പഴശ്ശിരാജയ്ക്ക് ശേഷം ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപലനാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഇന്ദ്രജിത്ത്, മുരളി ഗോപി, ഭാമ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. ജയമോഹന്റെ തിരക്കഥയില്‍ ഗോപി സുന്ദറിന്റെ സംഗീതത്തിന്റെ അകമ്പടിയുള്ള ചിത്രം പൂര്‍ണമായും ആഫ്രിക്കയിലാണ് ചിത്രീകരിക്കുന്നത്.

മൈക്കിള്‍ ജാക്‌സന്റെ ലിബേറിയന്‍ ഗേള്‍ എന്ന ഗാനത്തിന്റെ ആദ്യ വരികളില്‍ നിന്നാണ് ഈ പേരിന്റെ ഉത്ഭവം. അമേരിക്കയില്‍ ജോലിയുള്ള ഒരു ഭര്‍ത്താവിനെ ലഭിക്കണം എന്ന ആഗ്രഹിക്കുന്ന പെണ്‍കുട്ടി ആഗ്രഹസാഫല്യം പോലെ ഒരാളെ വിവാഹം കഴിക്കുന്നു. എന്നാല്‍ കഥാനായകന് യഥാര്‍ഥത്തില്‍ ആഫ്രിക്കയിലാണ് ജോലി. വിവാഹത്തിന് ശേഷം ആഫ്രിക്കയിലെത്തുന്ന നവദമ്പതികളുടെ കഥയാണ് നര്‍മ്മത്തിന്റെ അകമ്പടിയോടെ നാക്കു പെന്റ നാക്കു ടാക്ക പറയുന്നത്.
{[['']]}
.
.
 
Support : Creating Website | Johny Template | Mas Template
Copyright © 2011. Special Movie News - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger