{[['
']]}
യുവനടന്‍ ഭരത് വിവാഹിതനായി. ഒരു വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ കാമുകി ജെഷ്‌ലിയുടെ കഴുത്തില്‍ ഭരത് താലിചാര്‍ത്തി. ദുബായില്‍ ജനിച്ച് വളര്‍ന്ന ജെഷ്‌ലി ദന്തഡോക്ടറാണ്. സപ്തംബര്‍ ഒമ്പതിന് നടന്ന ചടങ്ങില്‍ വധൂവരന്മാര്‍ക്കൊപ്പം അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. സിനിമരംഗത്തുള്ളവര്‍ക്കായി സപ്തംബര്‍ 14ന് ചെന്നൈ ലീലാപാലസില്‍ വിവാഹസല്‍കാരം നിശ്ചയിട്ടുണ്ട്.
ഫോര്‍ ദ പീപ്പിള്‍ എന്ന ഒറ്റചിത്രത്തിലൂടെ മലയാള പ്രേക്ഷകര്‍ക്കും പ്രിയങ്കരനാണ് ഭരത്. 555 എന്ന തന്റെ പുതിയ ചിത്രത്തിന്റെ വിജയാഹ്ലാദത്തിനൊടുവിലാണ് വിവാഹവും. ബോയ്‌സ് എന്ന ചിത്രത്തിലൂടെ സൂപ്പര്‍ ഡയറക്ടര്‍ ശങ്കറാണ് ഭരതിനെ സിനിമയില്‍ അവതരിപ്പിച്ചത്. വിവാഹം നിശ്ചയിച്ച ശേഷം ഭരത് ക്ഷണക്കത്ത് ആദ്യം നല്‍കിയതും ശങ്കറിന് തന്നെ